യുഎഇയില്‍ രണ്ടുകൊറോണ മരണംകൂടി, 41 പേര്‍ക്കുകൂടി രോഗബാധ

    56

    റസാഖ് ഒരുമനയൂര്‍
    അബുദാബി: യുഎഇയില്‍ കൊറോണ രോഗം ബാധിച്ച രണ്ടുപേര്‍കൂടി മരണപ്പെട്ടു. 48 കാരനായ അറബ് പൗരനും 42 കാരനായ ഏഷ്യന്‍ വംശജനുമാണ് ഇന്നലെ മരണപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.ഫരീദ വ്യക്തമാക്കി. ഇതോടെ യുഎഇയില്‍ കോവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. 41 പേര്‍ക്കുകൂടി ഇന്നലെ പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെടുകയുണ്ടായി. ഇതോടെ യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 611 ആയി ഉയര്‍ന്നു. മൂന്നുപേരാണ് ഇന്നലെ രോഗമുക്തരായത്. ഇതുവരെ യുഎഇയില്‍ 61 പേര്‍ക്കാണ് രോഗം സുഖപ്പെട്ടിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3658 ആയി ഉയര്‍ന്നു. 18 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്. ബഹ്‌റൈന്‍ 4, സഊദി അറേബ്യ 8, യുഎഇ 5,ഖത്തര്‍ 1 എന്നിങ്ങനെയാണ് മരണ ങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സഊദി അറേബ്യയില്‍ 154 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1453 ആയി ഉയര്‍ ന്നു. ഇവരില്‍ 12പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ 155പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 634 ആയി. ഇതില്‍ ആറുപേര്‍ ഗുരുത രാവസ്ഥയിലാണ്. ഇതിനകം 48 പേര്‍ക്ക് ഖത്തറില്‍ രോഗം സുഖപ്പെട്ടിട്ടുണ്ട്. ബഹ്‌റൈ നില്‍ ഇന്നലെ 16പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 515 ആയി ഉയര്‍ന്നു. നാലുപേരുടെ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനകം 279 പേര്‍ക്ക് ഇവിടെ രോഗം സുഖപ്പെട്ടതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ 11 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗികളുടെ എണ്ണം 266 ആയി ഉയര്‍ന്നു. 13 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്. ഇതിനകം 72 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ഒമാനില്‍ ഇന്നലെ 12 പേര്‍ക്കുകൂടി യാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 179 ആയി. 29 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടിട്ടുണ്ട്.