500 കിടക്കകളുള്ള ആശുപത്രി സര്‍ക്കാറിന് വിട്ടു നല്‍കാന്‍ സന്നദ്ധതയറിയിച്ച് ഡോ. ഷംഷീര്‍

341

ദുബൈ/കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടംതുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കാന്‍ സഹായവുമായി പ്രവാസി മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഇതിനായി ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത് കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത് കെയര്‍ മെഡിയോര്‍ മള്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സര്‍ക്കാറിന് വിട്ടു നല്‍കും. ഡല്‍ഹി എന്‍സിആര്‍ മനേസറിലെ ആശുപത്രി വിട്ടു നല്‍കാമെന്നറിയിച്ച് ഡോ. ഷംഷീര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ആശുപത്രി സര്‍ക്കാരിന് ഉചിതമായ രീതിയില്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു. കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാനായി സ്‌പെഷ്യലിസ്റ്റ്‌ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക കര്‍മസേനക്കും ആശുപത്രി അധികൃതര്‍ രൂപം നല്‍കി.