23 ഇന്ത്യക്കാരടക്കം യുഎഇയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ്-19

    ദുബൈ: 23 ഇന്ത്യക്കാരടക്കം യുഎഇയില്‍ 72 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച രാത്രിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതോടെ 405 കേസുകളായി. ശ്രീലങ്ക, ജോര്‍ദാന്‍, ഫലസ്തീന്‍, സിറിയ, ഇറാന്‍, കോമോറോസ്, ചൈന, സഊദി അറേബ്യ, കിര്‍ഗിസ്ഥാന്‍, ബോസ്‌നിയ, ഹെര്‍സിഗോവിന, സെര്‍ബിയ, ഗ്രീസ്, ഉറുഗേ, റുമേനിയ, സ്വീഡന്‍, സൗത്ത് ആഫ്രിക്ക, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും രണ്ടുപേര്‍ വീതം നേപ്പാള്‍, എത്യോപ്യക്കാര്‍ക്കുമാണ് പുതുതായി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ നാല് ഇമാറാത്തികളും, അഞ്ച് ബ്രിട്ടന്‍, അഞ്ച് പാകിസ്ഥാന്‍, അഞ്ച് ലെബനീസ്, എട്ട് ബംഗ്ലാദേശ്, 23-ഇന്ത്യക്കാരുമാണ് പുതിയ ലിസ്റ്റിലുള്ളത്. ഇതിനിടെ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. രാജ്യത്ത് ഇതുവരെ 55 പേര്‍ സുഖംപ്രാപിച്ചു.