അബ്ദുല്‍ ഖാദര്‍ മൗലവി നിര്യാതനായി

തളിപ്പറമ്പ: കൊട്ടില അടിപ്പാലത്ത് താമസിക്കുന്ന തയ്യില്‍ അബ്ദുല്‍ ഖാദര്‍ മൗലവി (65) നിര്യാതനായി. മാതമംഗലം, ചെറുകുന്ന്, തൃക്കരിപ്പൂര്‍, കാനങ്ങാട്, കൊട്ടില, നരിക്കോട്, മാട്ടൂല്‍ എന്നിവിടങ്ങളില്‍ മദ്രസാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മഠത്തില്‍ ഫാത്തിമ. മക്കള്‍: സലീം (അബുദാബി), ഹാരിസ് (ഫുജൈറ), മഷ്ഹൂദ്, സുമയ്യ, സഹല. മരുമക്കള്‍: ജാബിര്‍ കൊട്ടില, ഹംസകുഞ്ഞി ഓണപ്പറമ്പ, സുഫൈജ കുപ്പം, ഫാസില ആലക്കാട്, ഫര്‍സാന തളിപ്പറമ്പ.
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി കൊട്ടില, അബ്ദുല്ല കുപ്പം, ഇബ്രാഹിം ഇരിങ്ങല്‍, ഹംസ കോരന്‍പീടിക, ആയിഷ കോരന്‍പീടിക, നഫീസ പെടേന.