അബ്ദുല്‍റഹീം ജുല്‍ഫാര്‍ ഐബിപിസി സെക്രട്ടറി ജനറല്‍

13
അബ്ദുല്‍റഹീം ജുല്‍ഫാര്‍

റാസല്‍ഖൈമ: ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ റാസല്‍ഖൈമ ചാപ്റ്റര്‍ സെക്രട്ടറി ജനറലായി അബ്ദുല്‍റഹീം ജുല്‍ഫാറിനെ തെരഞ്ഞെടുത്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഇഖ്ബാല്‍ നഗര്‍ സ്വദേശിയായ അബ്ദുല്‍റഹീം റാസല്‍ഖൈമയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തകനും റാക് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹിയുമാണ്.
റഹീമിനെ തേടിയെത്തിയ പുതിയ ഭാരവാഹിത്വത്തില്‍ റാക് കെഎംസിസി അനുമോദനമറിയിച്ചു. പ്രസിഡന്റ് ടി.എം ബഷീര്‍ കുഞ്ഞുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് പി.കെ.എ കരീം ഉദ്ഘാടനം ചെയ്തു.
സൈതലവി തായാട്ട് സ്വാഗതം പറഞ്ഞു. സയ്യിദ് അബ്ദുന്നാസര്‍ ശിഹാബ് തങ്ങള്‍, അക്ബര്‍ രാമപുരം, നാസര്‍ പൊന്‍മുണ്ടം, അയ്യൂബ് കോയക്കാന്‍, റസാഖ് ചെനക്കല്‍, മുഹമ്മദ് അറഫാത്ത് അണങ്കൂര്‍, മൂസ കുനിയില്‍, ഹനീഫ് പാനൂര്‍, സയ്യിദ് റാഷിദ് തങ്ങള്‍, അസീസ് കൂടല്ലൂര്‍, അസൈനാര്‍ കോഴിച്ചെന, അസീസ് പേരോട്, ബാദുഷ അണ്ടത്തോട് പ്രസംഗിച്ചു. അബ്ദുറഹീം ജുല്‍ഫാര്‍ നന്ദി പറഞ്ഞു.