നിയമലംഘകരെ പിടികൂടാന്‍ അബുദാബിയില്‍ സ്മാര്‍ട്ട് ഗേറ്റ്

123
അബുദാബിയില്‍ സ്ഥാപിച്ച ട്രാഫിക് സ്മാര്‍ട്ട് ടവര്‍

ദുബൈ: നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനും പിഴ ചുമത്തുന്നതിനുമായി ഞായറാഴ്ച മുതല്‍ അബുദാബിയില്‍ പുതിയ സ്മാര്‍ട്ട് ഗേറ്റ് സജീവമാക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അല്‍ ഐന്‍-അബുദാബി റോഡിലെ ടവര്‍ ആദ്യം സജീവമാക്കും. സ്‌ക്രീനുകളില്‍ കാണിച്ചിരിക്കുന്ന വേഗത പാലിക്കണമെന്ന് അബുദാബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. വേഗത പരിധി കവിയുക, കാലഹരണപ്പെട്ട വാഹനങ്ങള്‍, അനധികൃത ഹെവി വാഹനങ്ങള്‍, മതിയായ സുരക്ഷാ ദൂരം പാലിക്കാത്തതിന്റെ ലംഘനങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങള്‍ എന്നിവ ടവറുകളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ പിടിച്ചെടുക്കും. കൂടാതെ അനധികൃത ട്രാഫിക്കും പാര്‍ക്കിംഗും ഇത് ഒപ്പിയെടുക്കും. അല്‍ ഐന്‍ – അബുദാബി റോഡിലെ സ്മാര്‍ട്ട് ഗേറ്റുകള്‍ ട്രാഫിക് നിയമലംഘനങ്ങളും കാലാവസ്ഥയും നിരീക്ഷിച്ച് നഗരത്തിലേക്ക് തല്‍ക്ഷണ സിഗ്‌നലുകള്‍ അയയ്ക്കുകയും റോഡിലെ വാഹനങ്ങളുടെ വേഗത ദൃശ്യപരത അനുസരിച്ച് നിര്‍ണ്ണയിക്കുകയും ചെയ്യും.
അസ്ഥിരമായ കാലാവസ്ഥയില്‍ സ്മാര്‍ട്ട് ഗേറ്റ് ടവറിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ വാഹനമോടിക്കുന്നവര്‍ പാലിക്കണമെന്നും റേഡിയോ സ്റ്റേഷനുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അബുദാബി പൊലീസ് സംപ്രേഷണം ചെയ്യുന്ന അലേര്‍ട്ടുകള്‍ പാലിക്കണമെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ സ്മാര്‍ട്ട് സംവിധാനത്തിലൂടെ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു.
ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവര്‍മാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സ്മാര്‍ട്ട് ഗേറ്റുകള്‍ ലക്ഷ്യമിടുന്നു. കാലഹരണപ്പെട്ട ലൈസന്‍സുള്ള വാഹനങ്ങളുടെ ഉടമകളെ പുതുക്കാനായി അബുദാബി പൊലീസ് നിര്‍ദേശിച്ചു.
കാലഹരണപ്പെട്ട ലൈസന്‍സുള്ളവര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും വാഹനം ഏഴു ദിവസത്തേക്ക് തടവിലാക്കപ്പെടും.