അബുദാബിയിലും അല്‍ ഐനിലും വെയിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

അബുദാബി സംയോജിത ഗതാഗത വിഭാഗം വാഹനം

അബുദാബി: അമിത ഭാരവുമായി പോകുന്ന ട്രക്കുകള്‍ പരിശോധിക്കാനായി അബുദാബിയിലും അല്‍ ഐനിലും വെയിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ഈ മാസം 14 മുതല്‍ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അബുദാബി സംയോജിത ഗതാഗത വിഭാഗം വ്യക്തമാക്കി.
മുസഫ ട്രക്ക് റോഡിലും (ഇ30) അല്‍ ഐന്‍ ഖതം അല്‍ ശിഖ്‌ല(ഇ40)യിലുമാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.ഇതു വഴി ഭാരം കയറ്റി കടന്നു പോകുന്ന ട്രക്കുകള്‍ ഇവി ടെ പരിശോധനക്ക് വിധേയമാക്കും. വാഹനങ്ങളുടെ വലുപ്പം, പരമാവധി കയറ്റാവുന്ന ഭാരം എന്നിവയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കുക. റോഡ് സുരക്ഷയും പൊതുജന സംരക്ഷണവും ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.