അബുദാബി: അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹെല്‍ത്ത് ക്ലബുകളും അനുബന്ധ സ്ഥാപനങ്ങളും ഈ മാസം അവസാനം വരെ അടച്ചിടണമെന്ന് അബുദാബി സാമ്പത്തിക കാര്യാലയം നിര്‍ദ്ദേശം നല്‍കി. അംഗങ്ങള്‍ പ്രവേശനം അനുവദിക്കുകയോ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ല. സാമ്പത്തിക കാര്യാലയം ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ ശക്തമായ നിയമനടപടിക ള്‍ സ്വീകരിക്കുന്നതാണെന്ന് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ശൊറാഫ മുന്നറിയിപ്പ് നല്‍കി.