അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് പുതിയ നേതൃത്വം

25

അബുദാബി: അബുദാബിയിലെ കാസര്‍കോട് നിവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് മുഹമ്മദ് ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ട്രഷറര്‍ ഗരീബ് നവാസ് വാര്‍ഷിക റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ആലംപാടി (പ്രസി.), തസ്‌ലിം ആരിക്കാടി, (ജന.സെക്ര.), ഗരീബ് നവാസ് (ട്രഷ.), സാബിര്‍ ജര്‍മന്‍, ഷക്കീര്‍ കമ്പാര്‍, നിസാര്‍ ഹൊസങ്കടി, മഅ്‌റൂഫ് ബേവിഞ്ച, ഹനീഫ് എരിയാല്‍ (വൈ.പ്രസി.), ചെപ്പു ഷരീഫ്, കയ്യു കാസര്‍കോട്, നുഅ്മാന്‍ ബേവിഞ്ച, സവാദ് ബന്ദിയോട്, ഷാഫി നാട്ടക്കല്‍ (ജോ.സെക്ര.). സെഡ്.എ മൊഗ്രാല്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. ചെപ്പു ഷരീഫ് സ്വാഗതവും തസ്‌ലിം ആരിക്കാടി നന്ദിയും പറഞ്ഞു.

 

മുഹമ്മദ് ആലംപാടി (പ്രസി.), തസ്‌ലിം ആരിക്കാടി, (ജന.സെക്ര.), ഗരീബ് നവാസ് (ട്രഷ.)