അബുദാബി-നിറമരുതൂര്‍ പഞ്ചാ.കെഎംസിസി

15

അബുദാബി: താനൂര്‍ മണ്ഡലത്തിലെ നിറമരുതൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി നിലവില്‍ വന്നു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന രൂപീകരണ യോഗം താനൂര്‍ മണ്ഡലം കെഎംസിസി ആക്ടിംഗ് ജന.സെക്രട്ടറി അഷ്‌റഫ് മണലിപ്പുഴ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ടി.പി കുഞ്ഞിമോന്‍ ഉണ്ണിയാല്‍ (പ്രസി.), ഷിറാബ് വള്ളിക്കാഞ്ഞിരം (ജന.സെക്ര.), യാസിര്‍ കെ.വി.ഒ കോരങ്ങത്ത് (ട്രഷ.), സലാം കെ.പി.ഒ വള്ളിക്കാഞ്ഞിരം, കബീര്‍ ഇല്ലത്തില്‍, ഹബീബ് റഹ്മാന്‍, കോരങ്ങത്ത് അന്‍വര്‍ ഉണ്ണിയാല്‍, നൗഷാദ് എം.പി ആലിന്‍ചോട്, ജലാല്‍ മാനുപ്പ പഞ്ചാരമൂല (വൈ.പ്രസി.), സലീം അയിനിക്കാട്ട്, സലാം ചേലാട്ട്, ജാഫര്‍ പത്തംപാട്, കാസിം ജനത ബസാര്‍, മുസ്തഫ പാലക്കല്‍, മുഹമ്മദ് സലീം (ജോ.സെക്ര.). മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഒ.പി അബു ഹാജി പകര, താനൂര്‍ മണ്ഡലം ട്രഷറര്‍ റഷീദ് താനാളൂര്‍ പ്രസംഗിച്ചു. ഷിറാബ് വള്ളിക്കാഞ്ഞിരം സ്വാഗതവും യാസിര്‍ കോരങ്ങത്ത് നന്ദിയും പറഞ്ഞു.

അബുദാബി-നിറമരുതൂര്‍ പഞ്ചാ.കെഎംസിസി ഭാരവാഹികള്‍