അബുദാബിയില്‍ ഗതാഗത പിഴകളുടെ ഇളവ് മൂന്നുമാസത്തേക്കുകൂടി നീട്ടി

അബുദാബി: അബുദാബിയിലെ ഗതാഗത നിയമലംഘനങ്ങളുടെ പിഴകള്‍ക്ക് നല്‍കിയ ഇളവ് സമയപരിധി മൂന്ന് മാസത്തേക്കുകൂടി നീട്ടി. ജൂണ്‍ 22ന് വരെ പിഴകള്‍ക്ക് 50ശതമാനം ഇളവ് ലഭിക്കുന്നതാണെന്ന് അബുദാബി പൊലീസ് അറിയിച്ചു.2019 ഡിസംബര്‍ 22വരെ അബുദാബി എമിറേറ്റില്‍ നടന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളുടെ ഗുണഭോക്താക്കള്‍ക്ക് പലിശയില്ലാതെ ഒരു വര്‍ഷത്തേക്ക് തവണകളായി അടക്കാനുള്ള സംവിധാനവുമുണ്ട്. വെബ് സൈറ്റ്, സ്മാര്‍ട്ട് ഫോണുകള്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ പിഴ അടയ്ക്കുന്നതിനുള്ള സേവനം അബുദാബി പോലീസ് നല്‍കുന്നുണ്ട്.