അബുദാബി: അബുദാബിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു പൂട്ടിയതായി അബുദാബി ആരോഗ്യ വിഭാഗവും അബുദാബി സാംസ്കാരിക-വിനോദ സഞ്ചാര വിഭാഗവും വ്യക്തമാക്കി. ഇന്നു മുതല്‍ ഈ മാസം 31വരെയാണ് വിവിധ കേന്ദ്രങ്ങള്‍ അടച്ചിടുക. ല്യൂവ്ര് അബുദാബി, മനാറത് അല്സഅദിയാത്, ഖസ്ര് അല്ഹുസ്ന്, കള്‍ചറല്‍ ഫൗണ്ടേഷന്, അല്‍ ഐന്‍ പാലസ് മ്യൂസിയം, അല്‍ ഐന്‍ ഒയാസിസ്, അല്‍ജാഹിലി ഫോര്‍ട്, ഖസ്ര് മുവൈജി എന്നിവയെല്ലാം അടച്ചിടുന്നവയുടെ പട്ടികയില്‍പ്പെടുന്നു.
സന്ദര്‍ശകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ബൈത്തുല്‍ ഊദ്, ബര്ക്ളീ അബുദാബി, അല്ഖത്താറ ആര്‍ട്സ് സെന്റര്‍ എന്നിവ പതിവു പോലെ പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. ശക്തമായ ആരോഗ്യ പരിശോധനക്ക് ശേഷം മാത്രമേ ഇവിടെയും പ്രവേശനം അനുവദിക്കുകയുള്ളൂ.