അബുദാബി: ശനിയാഴ്ച അബുദാബിയില്‍നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിലേക്കും ദുബൈ-കോഴിക്കോട്,ഷാര്‍ജ-കൊച്ചി, മസ്‌ക്കറ്റ്-കോഴിക്കോട്, ദുബൈ-മുംബൈ, ഷാര്‍ജ-മുംബൈ എന്നിവിടങ്ങളിലേക്കുമുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. അബുദാബിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന എയര്‍ഇന്ത്യ വിമാനം മാത്രമാണ് ഇന്ന് ഇന്ത്യയുടെതായി അബുദാബിയില്‍നിന്നും പറക്കുകയുള്ളു. കഴിഞ്ഞ ദിവസം നാട്ടില്‍നിന്നും ഒഴിഞ്ഞ സീറ്റുകളുമായി വന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ത്യയിലെ സ്വകാര്യ എയര്‍ലൈനുകള്‍ സര്‍വീസ് നിറുത്തിയപ്പോഴും വന്‍നഷ്ടം സഹിച്ചു എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഈ ദൗത്യം നിര്‍വ്വഹി ക്കുകയായിരുന്നുവെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നാളെ ഉച്ചക്ക് 1.30ന് ദുബൈയില്‍നിന്നും കൊച്ചിയിലേക്ക് പോകുന്ന എയര്‍ഇന്ത്യ വിമാനമാണ് താല്‍ക്കാലിക റദ്ദാക്കല്‍ നടപടിയിലെ അവസാന വിമാനമായി സര്‍വീസ് നടത്തുക.