എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്ക് മാറ്റമില്ല

31

അബുദാബി: എയര്‍ ഇന്ത്യയുടെ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തു. ഇന്‍ഡോര്‍-ദുബൈ-കൊല്‍ക്കത്ത സര്‍വീസുകള്‍ നാളെ മുതല്‍ അടുത്ത മാസം 27വരെയാണ് റദ്ദാക്കിയിട്ടുള്ളത്.
എഐ 915-916 ഡല്‍ഹി-ദുബൈ-ഡല്‍ഹി സര്‍വീസ് റദ്ദാക്കുകയും ഈ മാസം 18 മുതല്‍ അടുത്ത മാസം 30 വരെ എഐ 995-996മായി ലയിപ്പിക്കുകയും ചെയ്തു. എഐ 909-910, 911-9012 മുംബൈ-ദുബൈ-മുംബൈ സര്‍വീസ് റദ്ദാക്കി എഐ 983-984 സര്‍വീസുമായും യോജിപ്പിച്ചിട്ടുണ്ട്.
കൂടാതെ, ഇന്‍ഡോര്‍-ദുബൈ-കൊല്‍ക്കത്ത സര്‍വീസ് നാളെ മുതല്‍ അടുത്ത മാസം 27വരെ റദ്ദാക്കിയിട്ടുണ്ട്.
കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടില്ല.
അതേസമയം, ഈ മാസം 17, 24 തീയതികളില്‍ കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഐഎക്‌സ് 413 കൊച്ചി-ഷാര്‍ജ, ഐഎക്‌സ് 414 ഷാര്‍ജ-കൊച്ചി വിമാനങ്ങളും ഈ മാസം17, 24 തീയതികളില്‍ മംഗലാപുരം-ദുബൈ സര്‍വീസ് നടത്താനിരുന്ന ഐഎക്‌സ് 383, ദുബൈ-മംഗലാപുരം ഐഎക്‌സ് 384 ഷെഡ്യൂളും റദ്ദാക്കിയിട്ടുണ്ട്.
പൂനെ-ദുബൈ ഐഎക്‌സ് 211 ഈ മാസം 18, 20, 23, 25, 27 തീയതികളിലെ സര്‍വീസും 19, 21, 24, 26, 27 തീയതികളിലെ ദുബൈ-പൂനെ ഐഎക്‌സ് 212 വിമാനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്.