അബുദാബി: എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവര്‍ക്ക് സൗജന്യമായി തിയ്യതി മാറ്റാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി എയര്‍ഇന്ത്യ അറിയിപ്പില്‍ വ്യക്തമാക്കി. ഈ മാസം 31വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് സൗജന്യമായി തിയ്യതി മാറ്റാന്‍ അവസരം നല്‍കിയിട്ടുള്ളത്. ഈ മാസം ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രക്കാര്‍ക്കാണ് തിയ്യതി മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ളത്. 2021 മാര്‍ച്ച് 31വരെയുള്ള ദിവസങ്ങളിലേക്ക് ടിക്കറ്റുകള്‍ മാറ്റാന്‍ കഴിയുന്നതാണ്. പുതിയ യാത്രാ തിയ്യതി തീരുമാനിക്കാത്തവര്‍ തങ്ങളുടെ ടിക്കറ്റുമായി നിലവില്‍ രേഖപ്പെടുത്തിയ യാത്രാ തിയ്യതിയുടെ 48മണിക്കൂര്‍ മുമ്പ് എയര്‍ഇന്ത്യ ഓഫീസിലോ ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്‍സിയെയോ സമീപിപ്പിച്ചു ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടതാണ്. എയര്‍ഇന്ത്യ വിമാനം യാത്ര കാന്‍സല്‍ ചെയ്തതാണെങ്കില്‍ ടിക്കറ്റുകള്‍ പൂര്‍ണ്ണമാ യും സംരക്ഷിക്കപ്പെടുന്നതാണ്. ഇതിനായി എയര്‍ഇന്ത്യ ഓഫീസിലോ ട്രാവല്‍ ഏജന്‍സികളിലോ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. യാത്ര ചെയ്യുന്ന തിയ്യതിക്കുവേണ്ടി പിന്നീട് മാറ്റം വരുത്തിയാല്‍ മതിയാകും.