ദുബൈ എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ അടച്ചു

    60

    ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകള്‍ താല്‍കാലികമായി അടച്ചിട്ടു. കോറോണ പരിശോധനയെ തുടര്‍ന്നാണ് നടപടിയെന്ന് ജിഡിആര്‍എഫ്എ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തേണ്ടതിനാല്‍ പുറത്തേക്കുള്ള മാര്‍ഗങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ ഒരുക്കിയതിനാല്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി യാത്രക്കാരെ വിടാനാവില്ല. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും യുഎഇ ഹെല്‍ത്ത് അതോറിറ്റിയുടെയും നിര്‍ദേശത്തെ തുടര്‍ന്നാണിത്. ചൈന, തായ്‌ലാന്റ്, ലെബനോണ്‍, സിറിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കാണ് പ്രധാനമായും സൂക്ഷ്മപരിശോധന നടത്തുന്നത്. അതേസമയം ജിസിസിഎ നിര്‍ദേശപ്രകാരം ബഹ്്‌റൈന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ റിയാദ്, ജിദ്ദ, ദമ്മാം എന്നവിടങ്ങളിലേക്കും സര്‍വീസില്ല. ബംഗ്ലാദേശി, ഫിലിപ്പീന്‍സ്, ഇന്ത്യ, ശ്രീലങ്ക, ലെബനോണ്‍, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബൈ വഴിയാണെങ്കിലും കുവൈത്തിലേക്ക് പ്രവേശനമില്ല.