അജ്മാന്‍-മങ്കട മണ്ഡലം ഫുട്‌ബോള്‍: വൈഎംസിഎ ചോക്കോമിറ ജേതാക്കള്‍

അജ്മാന്‍-മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ജേതാക്കളായ വൈഎംസിഎ ചോക്കോമിറ ടീം ട്രോഫിയുമായി

അജ്മാന്‍: അജ്മാന്‍-മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച രണ്ടാമത് ഓള്‍ ഇന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വൈഎംസിഎ ചോക്കോമിറ ജേതാക്കളായി.
അജ്മാന്‍ സ്‌പോര്‍ട്‌സ് പാര്‍ക് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഈമാല്‍ മലപ്പുറം വൈഎംസിഎ ചോക്കോമിറയെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യ ശക്തികളായി തുടര്‍ന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഈമാല്‍ മലപ്പുറത്തിനെ തോല്‍പ്പിച്ച് വൈഎംസിഎ ചോക്കോമിറ ജേതാക്കളായത്. ഈമാല്‍ മലപ്പുറം ഫാസ്റ്റ് റണ്ണറപ്പും സോക്കര്‍ എഫ്.സി സെക്കന്‍ഡ് റണ്ണറപ്പുമായി. ടൂര്‍ണമെന്റ് യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. ഷിബു മീരാന്‍ ഉദ്ഘടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. അജ്മാന്‍ കെഎംസിസി സംസ്ഥാന നേതാക്കളായ ഫൈസല്‍ കരീം, സാലിം ഇബ്രാഹിം, റസാഖ് വെളിയംകോട്, ജില്ലാ നേതാക്കളായ അബ്ദുറഹ്മാന്‍ അരീക്കോട്, റാഷിദ് വെട്ടം, നാസര്‍, ദുബൈ-മങ്കട മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പേങ്ങാട്ട്, മങ്കട മണ്ഡലം യുഎഇ ഓര്‍ഗ.സെക്രട്ടറി ശുഐബ് പെടവണ്ണ, ഹക്കീം കരുവാടി ആശംസ നേര്‍ന്നു. റജബ് ട്രാവല്‍സ് എംഡി ശരീഫിന് ഷിബു മീരാന്‍ സ്‌നേഹോപഹാരം കൈമാറി. നാസര്‍ അങ്ങാടിപ്പുറം, ഇബ്രാഹിം, ഷറഫു, കമറു, സിദ്ദീഖ്, ശിഹാബ് ഹബീബ്, ഫസലു, റഷീദ് മൂര്‍ക്കനാട്, സലീം വെങ്കിട്ട, സദര്‍, ഷഫീഖ് വേങ്ങാട്, അഫ്‌സല്‍ വളാഞ്ചേരി, റിയാസ് വളാഞ്ചേരി പങ്കെടുത്തു. സെക്രട്ടറി ബെന്‍ഷാദ് സ്വാഗതവും ഹഫീഫ് കുളത്തൂര്‍ നന്ദിയും പറഞ്ഞു.