അജ്മാന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഉപയോഗിക്കുന്ന മാസ് ക്കുകള്‍,അണുനിര്‍മ്മാര്‍ജ്ജന ലായനി ഉള്‍പ്പെടെയുള്ള ശുചീകരണ വസ്തുക്കള്‍ക്കും വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അജ്മാന്‍ സാമ്പത്തികകാര്യവിഭാഗം മുന്നറിയിപ്പ് നല്‍കി.
സാമ്പത്തികകാര്യ വിഭാഗം പ്രത്യേക പരിശോധന സംഘം ഇതിനായി ബോധവല്‍ക്ക രണവും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മാരകമായ വൈറസുകളെ പ്രതിരോധിക്കുന്നതിന് അനിവാര്യഘടകമായ ഇത്തരം വസ്തുക്കളുടെ വിപണനവും ഉപഭോഗവും പ രമപ്രധാനമാണ്. എന്നാല്‍ വില വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ചു നടത്തിയ ഉന്നതതല യോഗത്തില്‍ ഉപഭോകതൃ സംരക്ഷണ വിഭാ ഗം ഡയറക്ടര്‍ അഹമദ് ഖൈര്‍ അല്‍ബലൂഷി,മാഹര്‍ ബുത്തി അല്‍സുവൈദി,ഡോ.നൂ റ ഹമദ് അല്‍ശംസി എന്നിവര്‍ സന്നിഹതരായിരുന്നു. വിലവര്‍ധനയുമായി ബന്ധപ്പെട്ട പരാതികള്‍ 80070 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കേണ്ടതാണ്.