അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി അര ലക്ഷം രൂപ കൈമാറി

ഷാഹിന്‍ബാഗ് സമര പന്തലിലേക്ക് അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി സ്വരൂപിച്ച അര ലക്ഷം രൂപ യൂത്ത് ലിഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് അലിമോന്‍ ആലത്തിയൂര്‍ കൈമാറിയപ്പോള്‍

അല്‍ ഐന്‍/കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ഷാഹിന്‍ബാഗ് സമര പന്തലിലേക്ക് അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി സ്വരൂപിച്ച അര ലക്ഷം രൂപ യൂത്ത് ലിഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് അലിമോന്‍ ആലത്തിയൂര്‍ കഴിഞ്ഞ ദിവസം കൈമാറി. ചടങ്ങില്‍ യൂത്ത് ലീഗ് ജന.സെക്രട്ടറി പി.കെ ഫിറോസ്, നജീബ് കാന്തപുരം, അബ്ദുറഹ്മാന്‍ രണ്ടത്താണി, വി.കെ.എം ഷാഫി, കെഎംസിസി നേതാക്കളായ ഹുസൈന്‍ കരിങ്കപ്പാറ, ബീരാന്‍ കുട്ടി കരേക്കാട്, അലി ഇരിങ്ങാവൂര്‍, അഷ്‌റഫ്, റാഫി തിരൂര്‍, നിസാം വാഫി മങ്കട, ഷുക്കൂര്‍ ചമ്രവട്ടം, ബാബു പെരുന്തല്ലൂര്‍
പങ്കെടുത്തു. പ്രസ്തുത പരിപാടിക്ക് അകമഴിഞ്ഞ് സഹായിച്ച ജില്ലയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അല്‍ ഐന്‍-മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മജീദ് പറവണ്ണ, ജില്ലാ ജന.സെക്രട്ടറി സമദ് പൂന്താനം, ട്രഷറര്‍ അലവി ഹാജി ചെമ്മല എന്നിവര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.