അല്‍ ഐന്‍ മൃഗശാല അടച്ചു

15

അല്‍ ഐന്‍: അല്‍ ഐന്‍ മൃഗശാല ഇനി മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിത്യേനെ എത്തുന്ന സന്ദര്‍ശകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൃഗശാലക്ക് അവധി നല്‍കുന്നതെന്ന് സൂ ആന്റ് അക്വേറിയം ഡയറക്ടര്‍ ജനറല്‍ ഗാനിം മുബാറക് അല്‍ഹാജിരി വ്യക്തമാക്കി.
യുഎഇയില്‍ ആരോഗ്യകരമായ പൂര്‍ണത കൈവന്നതായി ഉറപ്പ് ലഭിച്ച ശേഷം മാത്രമേ സൂ തുറക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം ഉറപ്പ് വരുത്താനാവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.