അമ്പലപ്പുഴ സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: ബിജെപി എന്‍ആര്‍ഐ സെല്‍ സംസ്ഥാന സമിതി അംഗവും സാമൂഹിക പ്രവര്‍ത്തകയുമായ ശില്‍പ നായരുടെ പിതാവ് മുരളീധരന്‍ നായര്‍ (72) ദുബൈയില്‍ നിര്യാതനായി. അമ്പലപ്പുഴ സ്വദേശിയാണ്. 50 വര്‍ഷമായി ദുബൈയിലുള്ള മുരശീധരന്‍ നായര്‍ ബിസിനസ് നടത്തി വരികയായിരുന്നു. തിരുവല്ല കാരക്കാട് പുത്തന്‍ വീട് കുടുബാംഗമാണ്. ലേഖ നായര്‍ മൂത്ത മകളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ സംസ്‌കരിക്കും.