അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണ്‍ മാസത്തിലേക്ക് മാറ്റി

ദുബൈ: ഏപ്രില്‍ 19 മുതല്‍ 22 വരെ നടക്കേണ്ടിയിരുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണ്‍ മാസത്തിലേക്ക് മാറ്റിയതായി സംഘാടകരായ റീഡ് ട്രാവല്‍ എക്‌സിബിഷന്‍സ് വ്യക്തമാക്കി. ലോകമാകെ കോവിഡ്-19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മാത്രമല്ല യുഎഇ പൊതുജനാരോഗ്യ അധികാരികളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ്അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ തിയ്യതി പിന്നീട് അറിയിക്കും.