ഷാര്‍ജ: വളരെ കുറഞ്ഞ കാലയളവിനകം തന്നെ പ്രവാസ ലോകത്ത് വിപ്ളവാത്മക ജനകീയത സൃഷ്ടിച്ച യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റ് ‘വിന് ഹാഫ് മില്യണ്‍ ദിര്‍ഹംസ്’ (അഞ്ചു ലക്ഷം) കാഷ് പ്രൈസ് സമ്മാനം നല്കുന്ന പുതിയ മെഗാ പ്രമോഷന് പ്രഖ്യാപിച്ചു. പ്രതിമാസം ഒരു ലക്ഷം ദിര്‍ഹമാണ് കാഷ് പ്രൈസായിനല്കുന്നത്. 50,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്‍ഹമും മൂന്നാം സമ്മാനം 20,000 ദിര്‍ഹമുമാണ്. മാര്‍ച്ച് 5 മുതല്‍ ഓഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷന് കാലയളവിലായി 15 ഭാഗ്യശാലികള്‍ക്ക് ആകെ 5 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക. ഏപ്രില്‍ 15ന് ആദ്യ നറുക്കെടുപ്പ് നടക്കും. തുടര്‍ന്ന്, മെയ് 27, ജൂണ്‍ 17, ജൂലൈ 15, ഓഗസ്റ്റ് 12 എന്നീ തീയതികളിലായി മറ്റു നറുക്കെടുപ്പുകളും നടക്കും. സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.
2019 സെപ്തംബര്‍ 4ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ‘വിന് 30 ടൊയോട്ട കൊറോള’ കാറുകളുടെ പ്രമോഷനും ‘വിന് 1 കിലോ ഗോള്‍ഡ്’ പ്രമോഷനും, നവംബറില്‍ ‘വിന് 15 ടൊയോട്ട ഫോര്‍ച്യൂണര്‍’ പ്രമോഷനും നടത്തിയിരുന്നു. വമ്പിച്ച സ്വീകാര്യതയാണ് ഈ പ്രമോഷനുകള്‍ക്ക് ലഭിച്ചത്.
സഫാരി ഹൈപര്‍ മാര്‍ക്കറ്റ് അഭൂതപൂര്‍വമായ ജനപിന്തുണയാണ് ആര്ജിച്ചതെന്നും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിലും പിന്തുണയിലും സ്നേഹത്തിലും അങ്ങേയറ്റം കടപ്പാടും നന്ദിയുമുണ്ടെന്നും സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീല് പറഞ്ഞു. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വളരെയധികം സഹിഷ്ണുതാപൂര്‍വം കഴിയുന്ന യുഎഇയിലെവിവിധ എമിറേറ്റുകളിലുള്ള വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കഴിഞ്ഞ പ്രമോഷനുകളിലൂടെ സമ്മാനങ്ങള്‍ നേടിയെന്നത് സഫാരിയുടെ വിപുലമായ സ്വീകാര്യതയാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ സഫാരിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നതിന്റെ ഉത്തമ തെളിവാണിതെന്നും ഇതേറെസന്തോഷം പകരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണമേന്മയുള്ള ഉല്പന്നങ്ങള് വിലക്കുറവില്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് സഫാരി ചെയ്യുന്നത്. സഫാരി സന്ദര്‍ശിക്കുന്ന ഉപയോക്താവിന് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാവാന്‍ സാധിക്കുമെന്ന രൂപത്തിലാണ് ഓഫറുകള്‍ ഒരുക്കുന്നത്.
3 നിലകളിലായി സംവിധാനിച്ച ഹൈപര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികള്‍, ഫര്‍ണിച്ചര്‍, ടോയ്സ്, ഇലക്ട്രോണിക്സ്, ഓര്‍ഗാനിക് വെജിറ്റബിള്‍സ് തുടങ്ങിയ എല്ലാ വിഭാഗത്തിലും പെടുന്ന സാധനങ്ങളുടെ മികച്ച ശേഖമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം നിലയിലെഫുഡ്കോര്ട്ടില് ആരംഭിച്ച നാടന്‍ തട്ടുകടക്കും വമ്പിച്ചസ്വീകാര്യതയാണ് ലഭിച്ചത്. 1,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഇവിടത്തെ പാര്‍ട്ടി ഹാളില്‍ കലാ-സാംസ്കാരിക-വിനോദ പരിപാടികള്‍ സ്ഥിരമായി നടന്നു വരുന്നു. പാര്‍ട്ടി ഹാളും ഇതിനകം വന്‍ ജനപ്രീതി നേടിക്കഴിഞ്ഞു. സഫാരി മാളില്‍ മാത്രമുള്ള സൗകര്യമാണിത്. കുട്ടികള്‍ക്കുള്ള കിഡ്സ് പ്ളേസോണും മറ്റു സൗകര്യങ്ങളും എടുത്തു പറയേണ്ടതാണ്. ചുരുക്കത്തില്‍, സമ്പൂര്‍ണ കുടുംബ ഷോപ്പിംഗിന്റെഇടമാണിന്ന് സഫാരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.