ആസ്റ്റര്‍ ആഭിമുഖ്യത്തില്‍ കോവിഡ് 19 പരിശോധനാ യജ്ഞങ്ങള്‍ നടത്തി

    49
    ദുബൈ ഹെല്‍ത്ത് അഥോറിറ്റി, ദുബൈ പൊലീസ് എന്നിവയുടെ സഹകരണത്തില്‍ ആസ്റ്റര്‍ ആഭിമുഖ്യത്തില്‍ ദുബൈയില്‍ നടന്ന കോവിഡ് 19 പരിശോധനാ യജ്ഞം

    ദുബൈ: ദുബൈ ഹെല്‍ത്ത് അഥോറിറ്റി, ദുബൈ പൊലീസ് എന്നിവയുടെ സഹകരണത്തില്‍ ആസ്റ്റര്‍ ആഭിമുഖ്യത്തില്‍ ദേര നായിഫ് ഏരിയയില്‍ കോവിഡ് 19 പരിശോധനാ യജ്ഞങ്ങള്‍ നടത്തി. ആസ്റ്ററില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സംഘവും ചേര്‍ന്ന് സംശയമുള്ളവരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധന. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സംഘവുമുള്‍പ്പെടുന്ന 40 അംഗ ആസ്റ്റര്‍ ടീം ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയ അഞ്ചു ചെറു ടീമുകളാക്കി വിഭജിച്ച് ഏറ്റവും ആവശ്യമുള്ള അഞ്ച് ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ദുബൈ പൊലീസിന്റെ പിന്തുണയിലാണ് ഈ യജ്ഞം പൂര്‍ത്തിയാക്കിയത്. വളണ്ടിയര്‍മാരുടെ സഹായം ആവശ്യമുള്ളവര്‍ക്ക് ക്രമമായി പരിശോധന നടത്താനാണ് പ്രാമുഖ്യം നല്‍കിയതെന്ന് ആസ്റ്റര്‍ ക്‌ളിനിക്‌സ് ആന്റ് ആസ്റ്റര്‍ ഫാര്‍മസി സിഇഒയും ഈ യജ്ഞത്തിന്റെ ഏകോപകനുമായ ജോബിലാല്‍ പറഞ്ഞു. കോവിഡ് 19 ലക്ഷണമുള്ളവരെ ക്വാറന്റീനിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനവും നടത്തിയെന്നും ജോബിലാല്‍ വ്യക്തമാക്കി.