അതിജീവനത്തിന്റെ നേര്‍ചിത്രമായി ഇറ്റാലിയന്‍ വയോധിക

മോണിക്ക കോക്ക കോവിഡ് രോഗത്തെ അതിജീവിച്ച അമ്മുമ്മയുടെ കൂടെ

രണ്ടു മഹായുദ്ധങ്ങളെയും ഒടുവില്‍ കൊവിഡിനെയും
അതിജീവിക്കുകയാണ് 106കാരി അമ്മൂമ്മ

കാഞ്ഞങ്ങാട്: കോവിഡ് 19 ഏറ്റവും നാശംവിതച്ച നാട് ഇറ്റലി. അവിടെന്നാണ് അതിജീവനത്തന്റെ നേര്‍ചിത്രമായി ഒരമ്മൂമ്മയുടെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 106 വയസുകാരിയായ അമ്മൂമ്മ ഒന്നും രണ്ടും ലോക മഹായുദ്ധവും അതിജീവിച്ചു. ഇപ്പോള്‍ കോവിഡ് 19 പിടിപ്പെട്ട് ലോകത്തെ ഞെട്ടിച്ച മഹാമാരിയോട് അതിജീവിക്കുകയാണ്.
കോവിഡില്‍ ഭയവിഹ്വലരായിരിക്കുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്ന ഈ വാര്‍ത്ത കൊച്ചുമകള്‍ മോണിയ കോക്കയാണ് ലോകശ്രദ്ധയിലെത്തിച്ചത്. ഫേസ്ബുക്കിലൂടെ ഷെയര്‍ചെയ്ത പോസ്റ്റ് ഇതിനകം വൈറലായിരിക്കുകയാണ്. ഇറ്റാലിയന്‍ ഭാഷയിലാണ് പോസ്റ്റെങ്കിലും അതിന്റെ ഇംഗ്ലീഷ് ട്രാന്‍സിലേഷനും ഒപ്പമുണ്ട്. കൊവിഡ് കാര്‍ന്നെടുത്ത രാജ്യമാണ് ഇറ്റലി. ഇതിനകം 1809 പേരാണ് മരണത്തിന് കീഴടങ്ങിയത്.