ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

23

സിഡ്നി: ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാവിലെ ഉണർന്നപ്പോൾ അനുഭവപ്പെട്ട പനിയും തൊണ്ടവേദനയും കാരണം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.