അബുദാബി: അബുദാബി മുനിസിപ്പാലിറ്റി അല്ബഹിയയിലെ പൊതുയിടങ്ങള്‍ മനോഹരമാക്കുന്ന പ്രക്രിയ പുരോഗമിക്കുന്നു. അബുദാബി മുനിസിപ്പാലിറ്റി, അല്‍ഷഹാമ മുനിസിപ്പാലിറ്റി വഴിയാണ് അല്‍ബാഹിയയില്‍ സൗന്ദര്യവത്കരണം നടപ്പാ ക്കുന്നത്. പ്രകൃതിദത്തമായ അലങ്കാര പദ്ധതികള്‍ ദുബൈ-അബുദാബി പ്രധാന റോഡിലേക്കുള്ള പ്രവേശനം മനോഹരമാക്കുന്നു.
ഗുണനിലവാരം ഉയര്‍ത്തുന്നതിനും മികച്ച സൗന്ദര്യാത്മക സവിശേഷതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി പൊതുവായ രൂപം നിലനിര്‍ത്താനുമുള്ള ചട്ടക്കൂടിനുള്ളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റൗണ്ടബൗട്ടിലും പരിസരത്തുമായി 4,326 പൂച്ചെടികളാണ് വച്ചുപിടിപ്പിച്ചതായി അല്‍ഷഹാമ മുനിസിപ്പാലിറ്റി സെന്റര്‍ ഡയറക്ടര്‍ ഹമീദ് റാഷിദ് അല്‍ദാരി വിശദീകരിച്ചു. ഭൂപ്രകൃതി, പൂക്കള്‍, മണ്ണിന്റെ ആവരണം, ചെടിയുടെ വേലികള്‍, ഈന്തപ്പനകള്‍ എന്നിവ സൗന്ദര്യവത്കരണത്തിന് മാറ്റു കൂട്ടുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.