ബഹ്‌റൈനിൽ കൊറോണ ബാധിതരുടെ എണ്ണം 49 ആയി

മനാമ: ബഹ്റൈനിൽ രണ്ട് പേർക്ക് കൂടി കോവിഡ് -19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 49 ആയി. ബഹ് റൈൻ പൗരനായ സ്ത്രീക്കും സൗദി പൗരനായ പുരുഷനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മറ്റൊരു കേസും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കി. ഒപ്പം തന്നെ വൈറസ് ബാധ തടയുന്നതിനായി പ്രത്യേകം രൂപീകരിച്ച ടാസ്ക് ഫോഴ്സിൻ്റെ പ്രവർത്തനങ്ങളെ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് അഭിനന്ദിക്കുകയും ചെയ്തു.

വൈറസ് ബാധിതരായ മുഴുവൻ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിദഗ്ദചികിൽസ നൽകുകയും ചെയ്തിട്ടുണ്ട്.കൊറോണ രോഗബാധക്കെതിരെയുള്ള പ്രതിരോധത്തിന് പൊതുസമൂഹത്തിൻ്റെ സഹായവും പിന്തുണയും അനിവാര്യമാണെന്ന് അധിക്യതർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലും തൊഴിൽ സ്ഥലങ്ങളിലും മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ ക്യത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്.