ബഹ്‌റൈനിലേക്കുള്ള വിമാന സര്‍വീസ് വിലക്ക് തുടരും

20

ദുബൈ: ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള സര്‍വീസുകളുടെ വിലക്ക് വീണ്ടും തുടരും. ഇതോടെ, അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ബഹ്‌റൈനിലേക്ക് ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും നേരിട്ട് പറക്കാന്‍ കഴിയില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. ഇതോടെ, യാത്രാ വിലക്ക് തുടര്‍ച്ചയായി അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇറാനില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളാണ് ദുബൈയും ഷാര്‍ജയും. അതിനാലാണ് തുടക്കത്തില്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.