നാളെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനം

കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിലും, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ലയനം നാളെ നടക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 10 പൊതു മേഖല ബാങ്കുകൾ ഉൾപ്പെടുന്നതാണ് ലയന പ്രക്രിയ. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും, അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും, ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിക്കും.