അബുദാബി അന്താരാഷ്ട്ര ബോട്ട് പ്രദര്‍ശനം ഒക്‌ടോബറില്‍

    21

    അബുദാബി: അബുദാബി അന്താരാഷ്ട്ര ബോട്ട് പ്രദര്‍ശനം ഒക്‌ടോബറില്‍ നടക്കും. അബുദാബി നാഷണല്‍ എക്‌സിബിഷനില്‍ നടക്കുന്ന പ്രദര്‍ശനം ഒക്‌ടോബര്‍ 14 മുതല്‍ 17 വരെ നീളും. ആഡംബര ബോട്ടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, സ്‌പോര്‍ട്‌സ് ബോട്ടുകള്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശനത്തിലുണ്ടാവുക.
    കൂടാതെ, മറീനയില്‍ ബോട്ടുകളുള്ള മുഴുവന്‍ പേര്‍ക്കും അവരുടെ ബോട്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കും. ബോട്ട് പ്രദര്‍ശനം പ്രധാന പ്രദര്‍ശനങ്ങളിലൊന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 27 രാജ്യങ്ങളില്‍ നിന്നുള്ള 284 പ്രദര്‍ശകരാണ് പങ്കാളികളായത്. എന്നാല്‍, ഇത്തവണ 300ല്‍ പരം പ്രദര്‍ശകര്‍ പങ്കാളികളാകും. 28,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.