കുമളി പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. ബസിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ജീവനക്കാരന് മരിച്ചു. ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടയാണ് സംഭവം. കുമളി – പശുപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊണ്ടോടി ബസിനാണ് തീ പിടിച്ചത്.
ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് ആദ്യം തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം അറിഞ്ഞെത്തിയ കുമളി പൊലീസും നാട്ടുകാരുമാണ് തീയണച്ചത്. കട്ടപ്പനയില്‍ നിന്നും പീരുമേട്ടില്‍ നിന്നും അഗ്നിശമനാ സേനയും സ്ഥലത്തെത്തി.
സമീപത്തെ കെട്ടിടവും ഭാഗികമായി കത്തി നശിച്ചു. കോട്ടയത്തു നിന്നും ഫോറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കുകയുള്ളു.