കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: കോഴിക്കോട് പുതിയങ്ങാടി അല്‍ഹറമൈന്‍ സ്‌കൂളിന് സമീപം മസ്്കന്‍ വീട്ടില്‍ എം.എം മുനീര്‍ (57) ദുബൈയില്‍ നിര്യാതനായി. ജബല്‍ അലി ഫ്രീസോണിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 9.45ന് പുതിയങ്ങാടി ചാലില്‍ ജുമാ മസ്ജിദിലും 10.30ന് കണ്ണംപറമ്പ് പള്ളിയിലും. പരേതനായ വി.സി അബൂബക്കറിന്റെയും കച്ചീബിയുടെയും (ഗോള്‍ഡ് ഫ്‌ളാക്ക്) മകനാണ്.
ഭാര്യ: പുതിയങ്ങാടിയിലെ പരേതനായ പി.ടി മമ്മു ഹാജിയുടെ മകള്‍ സാബിറ. മക്കള്‍: ഖദീജ, അഫ്‌റ, ആയിഷ, അബൂബക്കര്‍. മരുമക്കള്‍: ഹാഫിസ് (ദമ്മാം), ജസീം (പന്നിയങ്കര). സഹോദരങ്ങള്‍: അബ്ദുല്ലക്കോയ, മുജീബ്, സല്‍മ, ആയിഷ, റുഖ്‌സാന.