അബുദാബിയിലും ഷാര്‍ജയിലും രണ്ട് ക്രസ്ത്യന്‍ പള്ളികള്‍ അടച്ചിട്ടു

ദുബൈ: കൊറോണ വൈറസ് വ്യാപിക്കുന്നതിന് തടയുന്നതിന്റെ ഭാഗമായി അബുദാബിയിലും ഷാര്‍ജയിലും ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചു. അബുദാബിയിലെ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചും ഷാര്‍ജയിലെ സെന്റ് മൈക്കല്‍സ് ചര്‍ച്ചുമാണ് താല്‍കാലികമായി അടച്ചിടുന്നത്. കൊറോണ പ്രതിരോധ നടപടികള്‍ക്ക് യുഎഇ സര്‍ക്കാരിന് പിന്തുണ നല്‍കിയാണ് ഈ തീരുമാനം. എല്ലാ ആഴ്ചകളിലും നൂറുകണക്കിന് വിശ്വാസികളാണ് പള്ളിയിലേക്ക് വരുന്നതെന്നും ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അബുദാബി ചര്‍ച്ചിലെ വികാരി റവ.കാനന്‍ അന്റി തോംസണ്‍ പറഞ്ഞു. അതൊരു ഉത്തരവാദിത്വപരമായ തീരുമാനമാണ്. യുഎഇയില്‍ സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ പള്ളിയില്‍ ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. റവ.ഫാദര്‍ കൂട്ടിച്ചേര്‍ത്തു.