ബോറടി മാറ്റാന്‍ സമൂഹമാധ്യമങ്ങളിലെ സര്‍ഗാത്മക കൂട്ടായ്മകള്‍
വീട്ടിലിരുന്ന് ബോറടിച്ചോ..? കോവിഡ് കാലത്ത് നിങ്ങള്‍ക്കൊരു ‘കോക്രി’യായിക്കൂടേ.. ചിത്രം വരച്ചും പാട്ടുപാടിയും നിങ്ങള്‍ക്കുള്ളിലെ കലാകാരനെ പുറത്തെടുക്കുന്ന ‘കോക്രി’. ലോക്ക് ഡൗണില്‍ വീട്ടിലിരുന്ന് ബോറടിക്കാതിരിക്കാന്‍ രൂപം നല്കിയ ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് ക്രോക്കി. ഇത്തരത്തില്‍ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും സര്ഗാത്മകകൂട്ടായ്മകള്ക്ക് സാധ്യതയേറിയിരിക്കുകയാണ്.
അവധിക്കാലത്തിനും പൂട്ടിട്ട കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന രീതിയിലാണ് എഴുത്തിലൂടെയും വരയിലൂടെയും കലാപരമായ മികവറിയിച്ച് സൗഹൃദങ്ങള്‍ വേറിട്ട രൂപവും ഭാവവും തേടുന്നത്. സാങ്കേതിക വിദ്യയുടെ കരുത്തില്‍ രാജ്യത്തെ ഐടി സ്ഥാപനങ്ങളുള്‍പ്പെടെ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയിരിക്കുകയാണല്ലോ. വീട്ടിലിരുന്ന് ജോലിചെയ്യുന്നവരും ഓഫീസില്‍ പോകാത്തവരും സ്കൂളില്‍ പോകാത്ത വിദ്യാര്‍ത്ഥികളും കുറച്ച് ദിവസം കൂടി കഴിയുന്നതോടെ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടേക്കാം. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ഗാത്മകമായ സംവാദവും കുറിപ്പുകളുമായി ചിരിയും ചിന്തയുമുണര്‍ത്തുന്ന ഇടെപടലിന് ഇടം കണ്ടെത്തുന്നത്.

‘കോക്രി’ക്കാലം
ഒഴിവ് സമയം ക്രിയാത്മകമായി ഇടപെടാവുന്ന രീതിയിലാണ് കോക്രി ഫെയ്സ്ബുക്ക് കൂട്ടായ്മക്ക് രൂപം നല്‍കിയത്. രണ്ട് ദിവസം കൊണ്ട് അഞ്ഞൂറിലധികം പേര് ഇതില്‍ അംഗങ്ങളായി കഴിഞ്ഞു. അംഗങ്ങള്‍ക്ക് ചിത്രം വരക്കുകയോ കലാരൂപങ്ങളൊരുക്കുകയോ ആഭരണങ്ങള്‍ നിര്‍മിക്കുകയോ ആവാം. കോക്രി എന്ന ഹാഷ് ടാഗോടെയാണ് കൂട്ടായ്മയുടെ പേജില്‍ രചനകള്‍ പോസ്റ്റ് ചെയ്യേണ്ടത്. എല്ലാവര്ക്കും എല്ലാവരെയും കാണാനും കേള്‍ക്കാനും ഇവിടെയാളുകളുണ്ട്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാതെ വീട്ടില്‍ കഴിച്ചുകൂട്ടിയാല്‍ പിന്നീട് പുറത്തേക്ക് വരുമ്പോള്‍ മനസിന് മടിപിടിക്കും. ടിവിയിലും മൊബൈല്‍ ഫോണിലും മാത്രമൊതുങ്ങുമ്പോഴും മാനസിക സമ്മര്‍ദ്ദത്തിനും വിഷാദ രോഗത്തിനും സാധ്യതയേറെയാണ്.
നിരവധി യാത്രകള്‍ നടത്തുന്ന ‘ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ്’ പ്രവര്‍ത്തകരായ ഗീതു മോഹന്‍ദാസ്, ആദിഷ്, സങ്കീര്‍ത്ത്, റംഷാദ്, സിനി, അനശ്വര, ശരണ്യ, ചേത എന്നിവരാണ് കൂട്ടായ്മക്ക് പിന്നില്‍.

ഓണ്‍ലൈന്‍
സമ്പര്‍ക്കം
സജീവമാക്കാന്‍ സിജി
കൊറോണക്കാലത്ത് നമുക്ക് ശാരീരികമായ അകലം സൂക്ഷിക്കാമെന്ന മുഖവുരയോടെ ആധികാരിക വിവരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സമ്പര്‍ക്കം സജീവമാക്കാമെന്ന് അറിയിച്ച് സിജി കരിയര്‍ ഇന്‍ഫോ ഗ്രൂപ്പും തങ്ങളുടെ സേവനങ്ങളിലേക്ക് ക്ഷണിക്കുകയാണ്. സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ)യുടെ സേവനമാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. ഉപരിപഠനം, തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ അറിയാനും സംശയ നിവാരണത്തിനും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉദ്യോഗാര്‍ത്ഥികളും ആശ്രയിക്കുന്ന സംവിധാനത്തെ വാട്സ്ആപ്പ് ലിങ്കിലൂടെയാണ് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരണം.

വായിക്കാം,
കഥയും കവിതയും
ഓണ്‍ലൈന്‍ വായനക്ക് പ്രമുഖ എഴുത്തുകാരുടെ കൃതികളുമായി രംഗത്തുണ്ട് പ്രസാധക രംഗത്തുള്ളവരും. വായിക്കാന്‍ കൊതിച്ച കഥയും നോവലുകളും കവിതകളും വരെ ഓണ്‍ലൈനില്‍ നല്‍കിക്കഴിഞ്ഞു കേരളത്തിലെ പ്രമുഖ പ്രസാധകരെല്ലാം. തിരക്കിനിടയില്‍ വായിക്കാന്‍ സാധിക്കാതിരുന്ന കൃതികളൊക്കെ വീടുകളിലൊതുങ്ങിപ്പോയ കാലത്ത് വായിക്കാന്‍ ലഭിക്കുമ്പോള്‍ മുഷിപ്പ് അനുഭവപ്പെടില്ല. വാട്സ്ആപ്പുകളിലൂടെ വായിക്കാനാഗ്രഹിച്ച പുസ്തകങ്ങള്‍ ലഭ്യമാകുന്ന ലിങ്കും പിഡിഎഫ് പേജുകളും കൈമാറുന്ന കൂട്ടായ്മകളും ഈ കോവിഡ് കാലത്തെ സര്‍ഗാത്മകമാക്കുന്നു. ആസ്പത്രികളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവരിലേക്കും ഓണ്‍ലൈനായി പുസ്തകം കൈമാറുമ്പോള്‍ അവരിലെ മാനസിക പിരിമുറുക്കം കുറക്കാനും ഉപകരിക്കുന്നുവെന്നാണ് മറ്റൊരു വസ്തുത.