ഇന്ത്യയിൽ മരണം എട്ടായി

29

മുംബൈയിൽ 68 വയസ്സുള്ള ഫിലിപ്പീൻസ് പൗരൻ കൂടി ഞായറാഴ്ച മരിച്ചതോടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

നേരത്തെ, ഇയാളിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയി. എന്നാൽ ശ്വാസകോശവും വൃക്കയും തകരാറായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.