ചൈനയില്‍ കൊറോണ വൈറസ് വ്യാപനം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്‌

ചൈനയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ അതി തീവ്രഘട്ടം കഴിഞ്ഞുവെന്ന് അധികൃതര്‍.പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ട്. മഹാമാരിയുടെ വ്യാപനത്തിന്റെ തോത് കുറഞ്ഞുവെന്ന് കണക്കാക്കുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വക്താവ് മീ ഫെങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ ഇതുവരെ 80,932 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3056 പേര്‍ മരിച്ചു.50,316 പേര്‍ രോഗമുക്തി നേടി. അതേസമയം ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുകയാണ്. വൈറസ് 121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊറോണ വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു.