കര്‍ണാടകയില്‍ രാജ്യത്തെ ആദ്യ കോവിഡ് മരണം

കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 76 കാരന്‍ മരിച്ചു. രാജ്യത്തെ ആദ്യ കോവിഡ് മരണമാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.  മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്. സൗദിയില്‍ ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 നാണ്  ഇയാള്‍ ഹൈദരാബാദിലെത്തിയത്. പിന്നീട് കല്‍ബുര്‍ഗിയിലെ വീട്ടിലെത്തുകയായിരുന്നു.  മാര്‍ച്ച് 9 വരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 200 കിലോമീറ്റര്‍ അകലെയുള്ള  ഹൈദരാബാദിലെ  ആശുപത്രിയിലേയ്ക്ക് ബന്ധുക്കള്‍ ഇയാളെ മാറ്റിയിരുന്നു. എന്നാല്‍ ചികിത്സിക്കാനാകാത്ത സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ 10ന് തിരിച്ചുകൊണ്ടുവരികയായിരുന്നു.  തുടര്‍ന്നാണ് മരണം സംഭവിച്ചത്‌ ബംഗളൂരുവിലെ ലാബില്‍ നടന്ന പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ അടക്കമുള്ള രോഗങ്ങളും ഹുസൈന് ഉണ്ടായിരുന്നു