കൊറോണ: ലോണുകള്‍ റീഷെഡ്യൂള്‍ ചെയ്യാനും ഫീസുകള്‍ കുറക്കാനും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം

15

ദുബൈ: കെറോണ വൈറസ് ബാധ മൂലമുണ്ടായ സാമ്പത്തികാഘാതം ശമിപ്പിക്കാന്‍ ലോണുകള്‍ റീഷെഡ്യൂള്‍ ചെയ്യാനും ഫീസുകളും കമ്മീഷനുകളും കുറക്കാനും ബാങ്കുകളോട് യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. ചൈനയിലേക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ പ്രധാന ഇടമാണ് യുഎഇ. കെറോണ ബാധയുണ്ടായ ഉപയോക്താക്കളുടെ വായ്പാ കരാറുകള്‍ റീഷെഡ്യൂള്‍ ചെയ്യാനും പ്രതിമാസ ലോണ്‍ പേയ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാനും കൊറാണ ബാധിതരായ ഉപയോക്താക്കളുടെ ഫീസുകളും കമ്മീഷനുകളും കുറക്കാനും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചതായി പ്രസ്താവനയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്റേര്‍ഡ് ആന്റ് പുവറിന്റെ (എസ്ആന്റ്പി) റിപ്പോര്‍ട്ടില്‍ ചൈനയിലുണ്ടായ കൊറോണ വൈറസ് യുഎഇയും മറ്റു ജിസിസി രാജ്യങ്ങളുമടക്കമുള്ളവയുടെ സാമ്പത്തിക മേഖലയെ ബാധിച്ചുവെന്നാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ചൈനക്ക് പ്രധാന പങ്കുള്ളതിനാല്‍ ജിസിസിയുടെ വളര്‍ച്ചാ ഘട്ടങ്ങളില്‍ അത് സ്വാധീനമുണ്ടാക്കുമെന്നും എസ്ആന്റ്പി പറയുന്നു. ജിസിസി രാജ്യങ്ങളുടെ ചരക്കു കയറ്റുമതിയില്‍ 4നും 45 ശതമാനത്തിനുമിടക്കാണ് ചൈനയുടെ സംഭാവന. ഒമാനിലേക്കാണ് ചൈനീസ് കയറ്റുമതി ഏറ്റവും കൂടുതല്‍. വൈറസുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കുന്ന സമയത്തിനകം ഒഴിവാക്കാനായില്ലെങ്കില്‍ ജിസിസി ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ അത് ഭാരം സൃഷ്ടിക്കും. ദുബൈയിലായിരിക്കും അതിന്റെ ഭാരം ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. കാരണം, കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് ദുബൈയിലെത്തിയ സന്ദര്‍ശകരുടെ എണ്ണം ഏകദേശം 10 ലക്ഷമായിരുന്നു. ഏതായാലും, ഈ വിഷയത്തില്‍ കണിശമായ നീക്കങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടത് അനിവാരയ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

There are several different research

They will also have to see that the paper will be in accord with the

The affordable-papers.net information you collect can be used to assist you to find low price rates on a Term Paper coverage.

guidelines.

paper writing methods which have been developed over the years.