
റിയാദ്: കോവിഡ് ബാധിച്ച് റിയാദില്‍ ഒരു സൗദി പൗരന്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 99 പേര്‍ക്ക് പുതിയതായി സ്ഥിരീകരിച്ചു. ഇവരില്‍ 10 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 89 പേര്‍ക്ക് സമൂഹ വ്യാപനം വഴിയാണ് രോഗമുണ്ടായത്. ഇതോടെ മൊത്തം ബാധിച്ചവരുടെ എണ്ണം 1203 ആയി.
പന്ത്രണ്ട് പേർ ഖത്തീഫ്, 12 പേർ മക്ക, 18 പേർ ജിദ്ദ, 41 പേർ റിയാദ്, അബഹയിൽ ഒരാൾ, ഖമീസ് മുശൈത്തിൽ 3, മദീനയിൽ ആറ്, സൈഹാത്ത്, കോബാർ, ഹുഫൂഫ് എന്നിവിടങ്ങളിൽ ഓരോ ആൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.