യുഎഇയില്‍ 5 പേര്‍ക്ക് കൂടി കൊറോണ പൂര്‍ണമായും സുഖപ്പെട്ടു

    194

    ദുബൈ: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച അഞ്ച് പേര്‍ക്ക് കൂടി രോഗം പൂര്‍ണമായും സുഖപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ഇമാറാത്തികള്‍, രണ്ട് എത്യോപക്കാര്‍, ഒരു തായ് സ്വദേശി എന്നിവര്‍ക്ക് കോവിഡ്-19 സുഖപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. യുഎഇയില്‍ ഇതുവരെ 12 പേര്‍ക്ക് രോഗം സുഖപ്പെട്ടു. രോഗം തിരിച്ചറിയുന്നത് മുതല്‍ പൂര്‍ണമായു സുഖപ്പെടുന്നതുവരെയുള്ള കൃത്യമായ കാര്യങ്ങളാണ് യുഎഇ ആരോഗ്യ വകുപ്പ് നിര്‍വഹിക്കുന്നത്. മാത്രമല്ല ചികിത്സ പൂര്‍ണമായും സൗജന്യമാണ്.