ആശങ്ക വേണ്ട : ഉംറ ഫീസ് തിരികെ ലഭിക്കും

31

ജിദ്ദ :സൗദിയിലേക്ക് ഉംറ തീർഥാടകരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ നിലവിൽ അപേക്ഷിച്ചവരുടെ വിസ ഫീസും സർവിസ് ഫീസും തിരികെനൽകും.അതത് രാജ്യങ്ങളിലെ ഉംറ ഏജൻസികൾ വഴിയാണ് തിരികെനൽകുകയെന്നും റീഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഒാൺലൈൻ വഴി നൽകാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.

ഉംറ വിസക്ക് അപേക്ഷിച്ചവരും വിസ കിട്ടിയിട്ടും വരാൻ കഴിയാതായവരും വിസ, സർവിസ്. ഫീസുകൾ തിരികെ കിട്ടാൻ പ്രാദേശിക ഉംറ ഏജൻറുമാരുമായി ബന്ധപ്പെടണം.വിവരങ്ങൾക്ക് കസ്റ്റമർ സർവിസിെൻറ 00966920002814 എന്ന നമ്പറിലോ ‏mohcc@haj.gov.sa  എന്ന ഇ-മെയിലിലോ ബന്ധപ്പെടാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.