കൊറോണ വൈറസ് : 70,000 തടവുകാരെ മോചിപ്പിക്കുമെന്ന് റിപ്പോർട്ട്‌

116

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇറാന്‍ 70,000 തടവുകാരെ മോചിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
ഇറാൻ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്സിയാണ് ഇക്കാര്യം അറിയിച്ചത്. ജുഡീഷ്യറിയുടെ വാർത്താ സൈറ്റായ മിസാനാണ് തടവുകാരെ മോചിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇറാൻ 70,000 തടവുകാരെ മോചിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാൻ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്സിയാണ് ഇക്കാര്യം അറിയിച്ചത്. ജുഡീഷ്യറിയുടെ വാർത്താ സൈറ്റാണ് തടവുകാരെ മോചിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.“തടവുകാരുടെ മോചനം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാത്ത തരത്തില്‍ തുടരും,” അദ്ദേഹം പറഞ്ഞു. ഇതേസമയം, ഇത്തരത്തില്‍ ജയില്‍ മോചിതരായവർ ഏതെങ്കിലും കാലത്ത് ജയിലിലേക്ക് മടങ്ങേണ്ടതുണ്ടോ എന്ന കാര്യം റെയ്സി വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് ബാധിച്ച് 43 പേർ കൂടി മരിച്ചതോടെ ഇറാനില്‍ മരണസംഖ്യ 237 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് മരണസംഖ്യ പുറത്തുവിട്ടത്. ഇറാന്റെ ആരോഗ്യവകുപ്പ് സഹമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.