കൊറോണ: അമേരിക്കയുടെ സഹായ വാഗ്ദാനം തള്ളി ഇറാന്‍

അബുദാബി:കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കി സഹായിക്കാമെന്ന അമേരിക്കന്‍ വാഗ്ദാനം ഇറാന്‍ തള്ളി. അമേരിക്ക നല്‍കുന്ന പ്രതിരോധ മരുന്നുകളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഇത് വൈറസ് കൂടുതല്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്ന സംശയമുണ്ടെന്നും ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖുമൈനി മറുപടി നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.