കൊറോണ: ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കൂടി സുഖപ്പെട്ടു

39

അബുദാബി: യുഎഇയില്‍ കൊറോണ ബാധിതരായ മൂന്നു പേര്‍ കൂടി സുഖപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
രണ്ടു സ്വദേശികളും ഒരു ഇന്ത്യക്കാരനുമാണ് ഇന്നലെ കൊറോണ മുക്തരായത്. ഇതോടെ, യുഎഇയില്‍ രോഗം സുഖപ്പെട്ടവരുടെ എണ്ണം 23 ആയി. ശക്തമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഫലമായി രോഗ വ്യാപ്തി ഒരുപരിധി വരെ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.