
മനാമ: അസ്‌കര്‍ ലേബര്‍ ക്യാമ്പില്‍ കെഎംസിസി ബഹ്‌റൈന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി കൊറോണ വൈറസ് ബോധവത്കരണം സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നറിയിച്ച് മുന്‍കരുതല്‍ ഭാഗമായി തൊഴിലാളികള്‍ക്ക് ഫേസ് മസ്‌ക് വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍, ജന.സെക്രട്ടറി മുഹമ്മദ് സിനാന്‍ താമരശ്ശേരി, ഭാരവാഹികളായ അന്‍വര്‍ സാലി വാവാട്, മുഹമ്മദലി വാവാട്, തമീം തച്ചംപായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.