കോവിഡ്‌ 19: കൊല്ലത്ത് രണ്ട് വയസ്സുകാരി ആശുപത്രിയിൽ

കൊല്ലം: കൊല്ലം ജില്ലയിൽ കൊറോണ വൈറസ് ലക്ഷണങ്ങളോടെ രണ്ടു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ബന്ധുവിന്റെ രക്തസാമ്പിൾ നേരത്തെ കൊറോണ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.