മസ്കറ്റ്: ഒമാനിൽ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നതായും കൂടുതൽ വൈറസ് ബാധ വരുംദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തേക്കുമെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി അറിയിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുകയാണ് ഉത്തമമായ വഴിയെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം 109 ആയി. കഴിഞ്ഞദിവസം 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.10 പേരും സ്വദേശികളാണ്. എന്നാൽ രോഗം ഭേദമായവരുടെ എണ്ണം 23 ആയി. രാജ്യത്ത് രണ്ട് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.