തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശികളാണ്. ആറ് പേർ കാസർകോഡുള്ളവരും, ഒരാൾ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകിച്ചവരുടെ എണ്ണം 40 ആയി.
സംസ്ഥാനത്ത് 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 44165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലുമാണുള്ളത്.
ഇന്ന് മാത്രം 56 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5570 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. 3436 സാംപിൾ പരിശോധനയ്ക്കയച്ചു. 2393 എണ്ണം നെഗറ്റീവ്. ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.