കുവൈത്ത്സിറ്റി: കുവൈത്തില്‍ ശനിയാഴ്ച കോവിഡ് 19 പത്ത് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കേസുകളുടെ എണ്ണം 235 ആയി. ഏഴു പേര് ഉള്‍പ്പെടെ ആകെ 64 പേര് രോഗമുക്തി നേടി. ഇതോടെ, ചികിത്സയിലുള്ളവര്‍ 171 ആയതായി ആരോഗ്യ മന്ത്രി ശൈഖ് ബാസില്‍ അല്‍ സബായും വകുപ്പ് വക്താവ് ഡോ. അബ്ദുള്ള അല്‍ സനദും വ്യത്യസ്ത വാര്‍ത്താ സമ്മേളനങ്ങളില്‍ അറിയിച്ചു. ചികില്‍സയിലുള്ളവരില്‍ 11 പേര് അത്യാഹിത വിഭാഗത്തില്‍ തുടരുന്നു.